എബോളയുടെ വകഭേതമായി കരുതപ്പെടുന്ന മാബോർഗ് രോഗം റുവാണ്ടയിൽ അതിവേഗം പടർന്ന് പിടിക്കുന്നതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. സെപ്റ്റംബർ മാസത്തിലാണ് റുവാണ്ടയിൽ 36 പേരിൽ വൈറസ് ബാധ കണ്ടെത്തിയത്. ഇതിൽ 11 പേർ മരിച്ചു. അമേരിക്കയിൽ നിന്ന് വാക്സിൻ റുവാണ്ടയിലേക്ക് എത്തിച്ചിട്ടുണ്ട്. പക്ഷെ വാക്സിൻ എത്രത്തോളം പ്രയോജനകമാണെന്ന് വ്യക്തമല്ല. മബോർഗ് വൈറസ് പിടിപെട്ടാൽ രക്ഷപെടാൻ 12 ശതമാനം മാത്രമാണ് സാധ്യതയുള്ളതായി പറയപ്പെടുന്നത്.
എബോള വൈറസിൻ്റെ കുടുംബാംഗം ആയ ഫിലോവിരിഡേ തന്നെയാണ് മാബോർഗിന്റേതും എന്നാണ് കരുതുന്നത്. എബോളയെ വച്ച് നോക്കിയാൽ ഭീകരമാണ് മാബോർഗ്. രക്‌തധമനികളെയാണ് വൈറസ് ബാധിക്കുക. കടുത്ത പനി (ഹെമറേജിക് ഫീവർ) ഉണ്ടാകും. ഡെങ്കിക്ക് സമാനമായ പനിയായിരിക്കും ഉണ്ടാകുക. ആന്തരിക രക്തസ്രാവമുണ്ടായി മരണം സംഭവിക്കാം.
1967ൽ ജർമനിയിലെ മാബോർഗിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്.
രോഗം പിടിപെട്ടാൽ രോഗി മരിക്കാനുള്ള സാധ്യത 88 ശതമാനമാണെന്നാണ് ലോകാരോഗ്യ സംഘടന സൂചിപ്പിക്കുന്നത്. . രോഗം ബാധിച്ചവരിൽ പകുതിയിലധികം പേരും മരിച്ചു.
മാബോർഗ് വൈറസ് ബാധിച്ചാൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനായി
2 മുതൽ 21 ദിവസം വരെ സമയമെടുക്കും.
ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇടയ്ക്കിടെ രക്തസ്രാവമുണ്ടാകുന്നതോടെ രോഗം പാരമ്യതയിലാകും. വൈറസ് ഉള്ളിൽ കടന്നാൽ അഞ്ച് മുതൽ ഏഴ് ദിവസത്തിനിടയിൽ ആന്തരിക രക്തസ്രാവം തുടങ്ങിയിട്ടുണ്ടാകും .
ഛർദിക്കുമ്പോഴും വിസർജിക്കുമ്പോഴും രക്തസ്രാവമുണ്ടാകും. മൂക്കിൽ നിന്നും വായിൽ നിന്നും സ്വകാര്യ ഭാഗങ്ങളിൽ നിന്നും രക്തം വരും. രോഗപ്രതിരോധശേഷി
കുറഞ്ഞവരിൽ വൈറസ് ബാധിച്ചാൽ മരണ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് അധികമാണ്. ഗുരുതരമായ മറ്റ് അസുഖങ്ങൾക്കും വൈറസ് കാരണമാകും. രക്തസ്രാവത്തിന് ഒപ്പം ഗ്യാസ് സംബന്ധമായ അസ്വസ്‌ഥതകൾ, പേശീ വേദന,
പനി, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ, എന്നിവയും ലക്ഷണങ്ങളാണ്.
പഴങ്ങൾ തിന്നുന്ന വവ്വാലുകളോട് സാമ്യമുള റൗസറ്റ്സ് എന്നയിനം വവ്വാലുകൾ നിന്നാണ് വൈറസ് ബാധ ഏൽക്കുന്നത്. . ഗുഹകളിലും ഖനികകളിലും കാണുന്ന ഇനം വവ്വാലുകൾ ആണിവ.
റുവാണ്ടയിൽ വൈറസ് ബാധ
ഉണ്ടായത് എങ്ങനെയെന്ന് ഇതുവരെ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല. വൈറസ് ബാധയേറ്റയാളിൽ നിന്ന് മറ്റുള്ളവരിലേക്ക് അതിവേഗത്തിൽ മാബോർഗ് വൈറസ് പകരുകയാണ്. ശരീരദ്രവങ്ങളിലൂടെയും മുറിവുകളിലൂടെയുമാണ്. വൈറസ് ഇത് വ്യാപിക്കുന്നത്.
ബാധിച്ചയാൾ കിടന്ന ബെഡ്ഷീറ്റിൽ നിന്നും ധരിച്ച വസ്ത്രത്തിൽ നിന്നും വൈറസ് പകരും.എന്നാൽ
വായുവിലൂടെ പകരില്ലെന്നാണ് പറയപ്പെടുന്നത്.
വായ്ക്കുള്ളിൽ കവിളിന്റെ ഉൾഭാഗത്ത് നിന്നു ശേഖരിക്കുന്ന ബക്കൽ ദ്രവം അല്ലെങ്കിൽ രക്തമാണ് പരിശോധനയ്ക്ക് എടുക്കുന്നത്.പിസിആർ പരിശോധനയിലൂടെയാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നത്.
റുവാണ്ടയിൽ രോഗം ബാധിച്ചവരിൽ 12 പേരും ആരോഗ്യപ്രവർത്തകരായിരുന്നു. ഇത് പിന്നീട് 36 ആയി വർധിച്ചു. നിലവിലെ രോഗികളുടെ സമ്പർക്കപ്പട്ടികയിലുള്ളത് 300 പേര് നിരീക്ഷണത്തിലാണ്. 2021 ൽ ഗിനിയ, 2022ൽ ഘാന, 2023 ൽ ടാൻസാനിയ, ഇക്വറ്റോർ, ഗിനിയ എന്നിവിടങ്ങളിലും രോഗം റിപ്പോർട്ട് ചെയ്തിരുന്നു. ഇക്വറ്റോറിയൽ ഗിനിയയിൽ രോഗം റിപ്പോർട്ട് ചെയ്ത 17 പേരിൽ 12 പേരും മരിച്ചു.
മാബോർഗ് വൈറസ് ബാധയെ ചെറുക്കാൻ കൃത്യമായ വാക്‌സിനുകളോ ചികിൽസയോ ഇതുവരെയും കണ്ടെത്തിയിട്ടില്ല.പരീക്ഷണങ്ങളും പഠനങ്ങളും നടത്തി വരികയാണ്. റുവാണ്ടയിലും വാക്സിൻ ഗവേഷണത്തിലാണ്. സാബിൻ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് റുവാണ്ടയിൽ ഗവേഷണം നടത്തുന്നത്. . അസ്ട്രാസെനക വാക്സിൻ കോവീഡിനായി വികസിപ്പിച്ചെടുത്ത
ഓക്സ്ഫഡ് സംഘം മാബോർൾ വൈറസിനുള്ള വാക്‌സിൻ പരീക്ഷണങ്ങൾ യുകെയിൽ നടത്തിയിരുന്നു. കനേഡിയൻ സർക്കാരും യൂറോപ്യൻ യൂണിയന്റെ
ആരോഗ്യ അടിയന്തര സംവിധാനവുമായി ചേർന്നുള്ള പരീക്ഷണങ്ങൾ നടത്തിവരികയാണ്. നിലവിൽ രോഗം ബാധിച്ചവരെയും ലക്ഷണങ്ങളുള്ളവരെയും നിരീക്ഷിച്ച് വരികയാണ്. ഇവർക്ക് വേദനാ സംഹാരികളാണ് നൽകുന്നത്. നിർജലീകരണം തടയുന്നതിനാണ് പ്രധാനമായും ശ്രമിക്കുന്നത്. വ്യക്തിശുചിത്വം പാലിക്കണം.രോഗബാധയുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണം. രോഗികളോ, രോഗബാധയുള്ളതായി സംശയിക്കുന്നവരുടെ അടുത്തോ ചെല്ലുമ്പോൾ മാസ്‌ക് നിർബന്ധമായും ധരിക്കണം. ഭക്ഷണം പങ്കിട്ട് കഴിക്കരുത്. വൈറസുള്ള
സാഹചര്യങ്ങളുമായി നേരിട്ട്
സമ്പർക്കമുണ്ടായാൽ സ്വയം
ഐസലേഷനിൽ പോകാൻ മടിക്കരുത്. ലക്ഷണങ്ങൾ
ക്യത്യമായി നിരീക്ഷിക്കുകയും യഥാസമയംആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും ചെയ്യണം.
New diseases are spreading. Now here is Maborg.